06:01pm 26 May 2026
NEWS
കാർത്തിക്ക് ജോഡിയായി മീനാക്ഷി ചൗദരി.
26/05/2026  02:49 PM IST
Cinema desk
കാർത്തിക്ക് ജോഡിയായി മീനാക്ഷി ചൗദരി.

 

തെലുങ്ക് സിനിമയിലെ മുൻനിര നിർമ്മാണ സ്ഥാപനങ്ങളിൽ ഒന്നാണ് സിത്താര എൻ്റർടെയിൻമെൻ്റ്. തെലുങ്ക് നടന്മാർ അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രമല്ല അന്യ ഭാഷാ നടന്മാരെ നായകനാക്കിയും  ഈ ബാനർ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ധനുഷ് നായകനായി അഭിനയിച്ച 'വാത്തി', ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'ലക്കി ഭാസ്കർ', സൂര്യ നായകനായി അഭിനയിച്ച് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾ അതിന് ഉഹാഹരണങ്ങളാണ്. ഈ ചിത്രങ്ങളെ തുടർന്ന് സൂര്യയുടെ സഹോദരൻ കാർത്തിയെ നായകനാക്കിയും ഈ ബാനർ ഒരു ചിത്രം നിർമ്മിക്കുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത്     
കല്യാൺ ശങ്കർ ആണ്. 2023ൽ പുറത്തിറങ്ങിയ 'മാഡ്', 2025-ൽ പുറത്തിറങ്ങിയ 'മേട് സ്‌കൊയർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കല്യാൺ ശങ്കറും, കാർത്തിയും ആദ്യമായി ഒന്നിക്കുന്ന    ഈ ചിത്രത്തിൽ കാർത്തിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്  മീനാക്ഷി ചൗദരിയാണ്. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലും, വിജയ് നായകനായ   'the goat'  എന്ന ചിത്രത്തിലും നായികയായി അഭിനയിച്ച താരമാണ് മീനാക്ഷി ചൗദരി. ഈ സിനിമയുടെ പൂജ ഈയിടെ ഹൈദരാബാദിൽ നടക്കുകയുണ്ടായി. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങാനിരിക്കുകയാണ്. തമിഴ്, തെലുങ്ക് എന്നീ രണ്ടു ഭാഷകളിലും ഈ ചിത്രം റിലീസാകുമത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img